ചെങ്ങന്നൂർ: സമുദായ അംഗങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ മുൻകൈയെടുക്കുന്നു. പ്രധാനമന്ത്രി, മുഖ്യമന്ത്രി, ആരോഗ്യവകുപ്പു മന്ത്രി, പിന്നാക്കക്ഷേമവകുപ്പു മന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സമുദായ അംഗങ്ങൾക്ക് ചികിത്സാധനസഹായങ്ങൾ, ഭവനനിർമ്മാണ വായ്പകൾ, പിന്നാക്ക ക്ഷേമകോർപ്പറേഷനിൽ നിന്നുള്ള ആനുകൂല്യങ്ങൾ, പ്രവാസി പെൻഷൻ പദ്ധതിയിൽ അംഗത്വം, സർക്കാർ ഇതര സേവനങ്ങൾ എന്നിവ സമുദായങ്ങൾക്ക് ലഭ്യമാക്കുന്ന രീതിയിൽ സേവനകേന്ദ്രം എസ്.എൻ.ഡി.പി.യൂണിയൻ ഒാഫീസിൽ സജ്ജീകരിച്ചിട്ടുണ്ട്.
1556ാം നമ്പർ കോടുകുളഞ്ഞികരോട് ശാഖാ ഒാഡിറ്റോറിയത്തിൽ കൂടിയ എസ്.എൻ.ഡി.പി.യൂണിയൻ വെൺമണി മേഖലാ സമ്മേളനത്തിൽ വച്ചാണ് പദ്ധതികൾ വിശദീകരിച്ചത്. യൂണിയൻ അഡ്.കമ്മിറ്റി ചെയർമാൻ അനിൽ അമ്പാടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം പദ്ധതി വിശദീകരിച്ചു. അഡ്.കമ്മിറ്റി അംഗങ്ങളായ ബി.ജയപ്രകാശ് തൊട്ടാവാടി, കെ.ആർ.മോഹനൻ, എം.പി.സുരേഷ്, പുന്തല ശാഖാ പ്രസിഡന്റ് വി.എൻ.സുകു, വെൺമണി ശാഖാ സെക്രട്ടറി പി.ജി.മോഹനൻ, ചെറുവല്ലൂർ ശാഖാ സെക്രട്ടറി അമ്പിളി ശശി, കൊഴുവല്ലൂർ ശാഖാ കൺവീനർ രവീന്ദ്രൻ കെ., കോടുകുളഞ്ഞികരോട് ശാഖാ വൈസ് പ്രസിഡന്റ് രമണി കാർത്തികേയൻ, സെക്രട്ടറി ദേവദാസൻ, വനിതാസംഘം യൂണിയൻ കോഡിനേറ്റർ ശ്രീകലാസന്തോഷ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ദേവദാസ്, വൈസ് പ്രസിഡന്റ് ഷോൺ മോഹൻ എന്നിവർ സംസാരിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗം മോഹനൻ കൊഴുവല്ലൂർ സ്വാഗതവും കോടുകുളഞ്ഞി ശാഖാ പ്രസിഡന്റ് വി.എസ്.സജികുമാർ നന്ദിയും പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ യൂണിയൻ അതിർത്തിയിലുള്ള സമുദായ അംഗങ്ങൾക്ക് ഇരുപത് ലക്ഷത്തിൽപരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ചികിത്സാ ധനസഹായനിധിയിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം പറഞ്ഞു.