a

പത്തനംതിട്ട : വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുളള ചുമട്ടുതൊഴിലാളികൾക്ക് ഓൺലൈനായി നേരിട്ട് അപേക്ഷിക്കാം. ഓരോ മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് വീതം ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിക്കും. അപേക്ഷകൾ www.lc.kerala.gov.in എന്ന ലിങ്കിലൂടെ സമർപ്പിക്കണം. 7ന് ആണ് അപേക്ഷിക്കേണ്ട അവസാന തീയതി . ഫോൺ : 0484 2423110, 8547655890.