winner
ഫാ.ഡോ. ടി.ജെ. ജോഷ്വാ

തിരുവല്ല: സമഗ്ര സംഭാവനയ്ക്ക് ക്രൈസ്തവ സാംസ്കാരിക വേദി ഏർപ്പെടുത്തിയ ഡോ. സ്റ്റാൻലി ജോൺസ് പുരസ്‌കാരം ഫാ. ഡോ. ടി.ജെ. ജോഷ്വായ്ക്ക് നൽകും. മൂന്ന് പതിറ്റാണ്ടായി മറ്റുള്ളവർക്ക് ആശ്വാസം നൽകുന്ന ഫാ. ടി.ജെ. ജോഷ്വായുടെ ഇന്നത്തെ ചിന്താവിഷയം പംക്തി, എഴുത്തുകൾ, പുസ്തകങ്ങൾ, ധ്യാനഗുരു, പ്രഭാഷകൻ തുടങ്ങി എഴുപത് വർഷക്കാലത്തെ സാമൂഹ്യ സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ്. 25000 രൂപയും ഫലകവുമടങ്ങിയ പുരസ്‌കാരം മേയ് ആദ്യവാരം സമ്മാനിക്കുമെന്ന് സാംസ്കാരിക വേദി ചെയർമാൻ ഡോ. സി.വി. വടവന, ജനറൽ സെക്രട്ടറി അച്ചൻകുഞ്ഞ് ഇലന്തൂർ, ട്രഷറർ അജിത് മാത്യൂസ് എന്നിവർ അറിയിച്ചു.