കോന്നി. വിറകുപുരയും, ഗോഡൗണും തീപിടിത്തത്തിൽ കത്തി നശിച്ചു. മലയാലപ്പുഴ, പൊതീപാട്, കുറിഞ്ഞിപ്പുഴ ( രമവിഹാറിൽ ) സുജിത്തിന്റെ ( കൊല്ലം അഡിഷണൽ ജില്ലാ ജഡ്ജി ) ഉടമസ്ഥതയിലുള്ള കടമുറികളുടെ ഗോഡൗണും, വീടിനു സമീപത്തുള്ള വിറകുപുരയുമാണ് കത്തി നശിച്ചത്. വീടിന്റെ അടുക്കളയുടെ ജനലും തീപിടിത്തത്തിൽ കത്തി നശിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. പത്തനംതിട്ടയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. വെദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമീക നിഗമനം.