
പത്തനംതിട്ട: സി.പി.എം സംസ്ഥാന സമിതിയിൽ ജില്ലയിൽ നിന്ന് രണ്ടുപേർ. ജില്ലാ സെക്രട്ടറി എന്ന നിലയിൽ കെ.പി.ഉദയഭാനു സംസ്ഥാന സമിതിയിൽ ഉൾപ്പെടും. റാന്നി മുൻ എം.എൽ.എ രാജു എബ്രഹാം ആദ്യമായാണ് സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
പ്രായപരിധി കടന്നതിനാൽ ആർ. ഉണ്ണികൃഷ്ണപിള്ളയെയും കെ.അനന്തഗോപനെയും സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.