sndp
ഇടത്തിട്ട ശാഖായോഗത്തിലെ ശ്രീനാരായണ ഗ്രന്ഥശാല എസ്.എൻ.ഡി.പിയോഗം അടൂർ യൂണിയൻ കൺവെീനർ മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

കൊടുമൺ: എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ ഇടത്തിട്ട 277 ാം നമ്പർ ശാഖായോഗത്തിലെ ശ്രീനാരായണഗുരുദേവ പ്രതിഷ്ഠാ വാർഷികത്തോടനുമ്പന്ധിച്ച് ശ്രീനാരായണ ഗ്രന്ഥശാല തുറന്നു. യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദേവനെക്കുറിച്ചും ഗുരുവിന്റെ കാലത്തും അതിന് മുൻപും പിൻപുമുള്ള കാലത്തെക്കുറിച്ചും വർത്തമാനകാലഘട്ടത്തിൽ ഗുരുദേവചിന്തകൾ എവിടെയെത്തി നിൽക്കുന്നു എന്നതിനെക്കുറിച്ചുമൊക്കെ ഗവേഷണം നടത്താനും പഠിക്കാനും ഗ്രന്ഥശാലയിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ശാഖായോഗം പ്രസിഡന്റ് ആർ. ഹരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ് സുപ്രിയകുമാരി, യൂണിയൻ വനിതാസംഘം അദ്ധ്യക്ഷ സുജാ മുരളി, യൂണിയൻ കമ്മിറ്റിയംഗം എൻ. കരുണാകരൻ, വനിതാസംഘം പ്രസിഡന്റ് എം. ശാന്തമ്മ എന്നിവർ പ്രസംഗിച്ചു.