റാന്നി: നാടക ചലച്ചിത്ര രചയിതാവും അഭിനേതാവും ഭാരത് ഭവൻ നിർവാഹക സമിതിയംഗവുമായ മധു കൊട്ടാരത്തിൽ (64) നിര്യാതനായി. സംസ്കാരം നടത്തി. റാന്നി തോട്ടമൺകാവ് കൊട്ടാരം വീട്ടിൽ കെ. ബി. മധുസൂദനൻപിള്ള എന്ന മധു കൊട്ടാരത്തിൽ കടമ്മനിട്ടയുടെ കവിതകൾക്ക് ശ്രദ്ധേയങ്ങളായ ദൃശ്യാവിഷ്‌കാരങ്ങൾ നിർവഹിച്ചിട്ടുണ്ട്. നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് തിലകൻ സ്മാരക പുരസ്‌കാരവും ഇതര സാംസ്‌കാരിക പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങളുടെ ഓഡിറ്ററായിരുന്നു. പി.ഡബ്ല്യൂ.ഡി റിട്ട. ഉദ്യോഗസ്ഥ ടി.ആർ. രത്‌നമ്മയാണ് ഭാര്യ. മകൻ:എം. ആർ. പ്രിയദർശൻ .മരുമകൾ: ഗായത്രി (റിസർച്ച് അസോസിയേറ്റ് ,ശ്രീചിത്ര) . സഞ്ചയനം 10ന് രാവിലെ 8.30 ന് തിരുവനന്തപുരം പ്രശാന്ത് നഗറിലെ വീട്ടുവളപ്പിൽ