hh

പഞ്ചായത്ത് തലത്തിൽ സ്പോർട്സ് കൗൺസിലുകൾ രൂപീകരിക്കുമെന്ന് മന്ത്രി

പത്തനംതിട്ട: കായിക മേഖലയുടെ വളർച്ചയ്ക്കായി പഞ്ചായത്ത് തലത്തിൽ സ്‌പോർട്‌സ് കൗൺസിലുകൾ രൂപീകരിക്കാൻ സർക്കാർ തയാറെടുക്കുകയാണെന്ന് മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. ഏഴാമത് സംസ്ഥാന ജൂനിയർ ഗേൾസ് ഹോക്കി ചാമ്പ്യൻഷിപ്പ് ജില്ലാ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദേശീയതലത്തിൽ ഏറെ പ്രാധാന്യമുള്ള കായിക ഇനമാണ് ഹോക്കി. അതു കൊണ്ടാണ് ഒരു ഹോക്കി സ്റ്റിക്ക് കൊണ്ട് ഇന്ത്യയുടെ യശസ് ഉയർത്തിയ ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന്റെ ജന്മദിനം തന്നെ കായിക ദിനമായി ആചരിക്കുന്നത്.
കൊവിഡ് തളർത്തിയ കായിക മേഖലയെ സജീവമാക്കാനുള്ള നിരവധി പ്രവർത്തനങ്ങളാണ് സർക്കാർ തലത്തിൽ നടത്തിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ, കേരള ഹോക്കി പ്രസിഡന്റ് വി .സുനിൽകുമാർ, ദേശീയ സർവീസസ് ഹോക്കി താരം ഗോകുൽ രാജ് എന്നിവരെ സ്തുത്യർഹ സേവനത്തിന് മൊമെന്റോ നൽകി ആദരിച്ചു.
കേരള ഹോക്കി പ്രസിഡന്റ് വി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട ഹോക്കി പ്രസിഡന്റ് കെ. അനിൽകുമാർ, നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി, നഗരസഭ വാർഡ് കൗൺസിലർ സിന്ധു അനിൽ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ഇ.എസ്. രാജേന്ദ്രൻ നായർ, മാസ്റ്റേഴ്‌സ് ഹോക്കി ചെയർമാൻ എൻ. പി. ഗോപാലകൃഷ്ണൻ, ജില്ലാ ഹോക്കി രക്ഷാധികാരി എസ്. രവീന്ദ്രൻ, ട്രഷറർ വിനോദ് പുളിമൂട്ടിൽ, സെക്രട്ടറി അമൃത് സോമരാജൻ എന്നിവർ പങ്കെടുത്തു.

ജൂ​നി​യ​ർ​ ​ഹോ​ക്കി​ ​വി​ജ​യി​കൾ

ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ആ​ദ്യ​മ​ത്സ​ര​ത്തി​ൽ​ ​മ​ല​പ്പു​റം​ ​തൃ​ശൂ​രി​നെ​ ​(1​-0​)​ ​തോ​ൽ​പ്പി​ച്ചു.​ ​എ​റ​ണാ​കു​ള​വു​മാ​യു​ള്ള​ ​മ​ത്സ​ര​ത്തി​ലും​ ​തൃ​ശൂ​ർ​ ​(3​-0​)​ ​തോ​റ്റു.​ ​പാ​ല​ക്കാ​ട് ​കോ​ഴി​ക്കോ​ടി​നെ​യും​ ​(7​-0​),​ ​തി​രു​വ​ന​ന്ത​പു​രം​ ​ക​ണ്ണൂ​രി​നെ​യും​ ​(9​-0​),​ ​പ​ത്ത​നം​തി​ട്ട​ ​കൊ​ല്ല​ത്തി​നെ​യും​ ​(3​-0​)​ ​തോ​ൽ​പ്പി​ച്ചു.​ ​ഇ​ന്നും​ ​മ​ത്സ​ര​ങ്ങ​ൾ​ ​തു​ട​രും.​ ​നാ​ളെ​യാ​ണ് ​ഫൈ​ന​ൽ.