
പത്തനംതിട്ട : കെ റെയിൽ പദ്ധതിക്കെതിരെ കെ റെയിൽ വേണ്ട, കേരളം മതി എന്ന മുദ്രാവാക്യം ഉയർത്തി ഡി.സി.സി നേതൃത്വത്തിൽ മാർച്ച് 7ന് കളക്ടറേറ്റിലേക്ക് മാർച്ചും പ്രതിഷേധ യോഗവും നടത്തും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. അംബാൻ ജംഗ്ഷനിൽ നിന്ന് രാവിലെ 10ന് പ്രകടനം ആരംഭിക്കും. ജില്ലയിലെ 79 മണ്ഡലം കമ്മിറ്റികളിൽ നിന്നുള്ള കോൺഗ്രസ്, പോഷകസംഘടനാ ഭാരവാഹികളും പ്രവർത്തകരും മാർച്ചിലും പ്രതിഷേധസമ്മേളനത്തിലും പങ്കെടുക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം അറിയിച്ചു.