kodi
മിൽമ പ്ളാന്റിന് മുന്നിൽ നടന്ന കോൺഗ്രസ് പ്രതിഷേധയോഗം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു

വള്ളിക്കോട്: ശുദ്ധജലം വ്യാവസായിക ആവശ്യത്തിന് ദുരുപയോഗം ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. വള്ളിക്കോട് പഞ്ചായത്തിലെ മാമൂട്ടിലെ മിൽമ പ്ലാന്റിന് ദിവസേന ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം നൽകാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെയും ജലവിതരണ വകുപ്പ് അധികൃതരുടെയും നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാക്ടറിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് പ്രൊഫ. ജി.ജോൺ അദ്ധ്യക്ഷത വഹിച്ചു. റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, ബി.നരേന്ദ്രനാഥ്, റോസമ്മ ബാബുജി, സാംകുട്ടി പുളിക്കത്തറയിൽ, രാജശേഖരൻ നായർ, ഷിബു വള്ളിക്കോട്, ലിസിമോൾ ജോസഫ്, സുഭാഷ് നടുവിലേതിൽ, ആൻസി വർഗീസ്, പത്മാ ബാലൻ, ലിസി ജോസഫ്, വർഗീസ് കുത്തുകല്ലുംപാട്ട്, ഉണ്ണികൃഷ്ണൻ നായർ, പരമേശ്വരൻ നായർ, ഷാജി തൈപ്ലാവിള, ഗോപാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.