robin-raj
റോബിൻ രാജ്

ചെങ്ങന്നൂർ: കല്ലിശ്ശേരി ഇറപ്പുഴ പാലത്തിൽ നിന്ന് പമ്പാ നദിയിലേക്ക് ചാടിയ യുവാവിനെ വിമുക്ത ഭടൻ രഷപ്പെടുത്തി. അടൂർ പെരിങ്ങിനാട് മുണ്ടപ്പളളി റോബിൻ വില്ലയിൽ റോബിൻരാജ് (26) ആണ് നദിയിൽ ചാടിയത്. ഇന്നലെ രാവിലെ 10നാണ് സംഭവം. ഈ സമയം ഇറപ്പുഴ പാലത്തിന് സമീപമുണ്ടായിരുന്ന പുന്തല പൈക്കാട്ട് വീട്ടിൽ പി.കെ ആരുൺ പാലത്തിൽ നിന്ന് നദിയിലേക്ക് ചാടി റോബിനെ രക്ഷിച്ച് കരയ്ക്കെത്തിച്ചു. ഇയാളെ ഫയ‌ർഫോഴ്സ് സംഘമെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോലികിട്ടാത്തതിലുളള മനോവിഷമമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്ന് റോബിൻ പറഞ്ഞു.വെണ്മണി പഞ്ചായത്ത് ഒൻപതാം വാർഡ് അംഗം സുര്യ ആരുണിന്റെ ഭർത്താവായ അരുൺ (സന്തോഷ് ) നേരത്തെ പുന്തലത്താഴം ക്ഷേത്രക്കുളത്തിൽ വീണ കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയിരുന്നു.