തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രവുമായി ബന്ധപ്പെട്ട ചരിത്രവും പൂജകളും തിരുവല്ലയുടെ കഥകളി പാരമ്പര്യവും ഉൾപ്പെടുത്തി സംസ്കൃത വിദ്വാൻ ഗോപൻ ഇളവന്മന രചിച്ച ശ്രീവല്ലഭം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഇന്ന് വൈകിട്ട് ഏഴിന് ശ്രീവല്ലഭ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ നിർവഹിക്കും. ക്ഷേത്ര മുഖ്യ ഊരാണ്മ സ്ഥാനീയൻ ഡോ.രമേശ് ഇളമൺ നമ്പൂതിരി,ക്ഷേത്ര മുൻ മേൽശാന്തി ഉപാസന നാരായണൻ നമ്പൂതിരി എന്നിവർ പ്രസംഗിക്കും.