 
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗുരുദേവ ഭദ്രകാളീദേവീ ക്ഷേത്രത്തിലെ തിരുവുത്സവം 14 മുതൽ 24 വരെ നടക്കും. ഉത്സവത്തിന്റെ ആദ്യ സംഭാവനകൂപ്പൺ ശാഖാ അംഗം കുട്ടപ്പൻ പള്ളത്ത് വടക്കേതിൽ നിന്ന് ഉത്സവ കമ്മിറ്റി കൺവീനർ ദിലിപ് കെ .ജി സ്വീകരിച്ചു. ശാഖാ യോഗം പ്രസിഡന്റ് ഹരി പത്മനാഭൻ, ശാഖാ യോഗം സെക്രട്ടി സോമോൻ തോപ്പിൽ, ശാഖാ കമ്മിറ്റി അംഗങ്ങളായ സുഭാഷ് കിഴക്കേ മാലിയിൽ, രമേശ് പാലയ്ക്കാട്ട്, വിജയൻ പടാരത്തിൽ, സുരേഷ്, ഉത്സവ കമ്മിറ്റി അംഗങ്ങളായ ഗോപാലകൃഷ്ണ പണിക്കർ, ചന്ദ്രൻ ദിവ്യാ ഭവനം എന്നിവർ പങ്കെടുത്തു.