class
വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരീക്ഷാ മാർഗ്ഗനിർദ്ദേശ ക്ലാസ് കലാകാരൻ ഡോ. നിരണം രാജൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ ജില്ലാ കമ്മിറ്റിയും ഹാബേൽ ഫൗണ്ടേഷനും സംയുക്തമായി വിദ്യാർത്ഥികൾക്ക് പരീക്ഷാ മാർഗനിർദ്ദേശ ക്ലാസും പ്രതിഭാ സംഗമവും നടത്തി. കാഥികൻ ഡോ.നിരണം രാജൻ ഉദ്ഘാടനം ചെയ്തു. ഡോ.സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. ഫാ.തോമസ് മാത്യു, ഫാ.ബിബിൻ മാത്യു, പി.ജി.കോശി, റോയി വർഗീസ്, തോമസ് ഫിലിപ്പ്, ജോൺ മാത്യു, രജിതാകുമാരി, ശോഭ എന്നിവർ പ്രസംഗിച്ചു. ചോളകൃഷിയിൽ വിജയംകൊയ്ത ആറാംക്ലാസ് വിദ്യാർത്ഥി ഇവാൻ ടോമിനെ ചടങ്ങിൽ ആദരിച്ചു.