prathi-c-moorthi
സി. മൂർത്തി

പത്തനംതിട്ട: റബർ തോട്ടത്തിലുള്ള ഒറ്റമുറി കോൺക്രീറ്റ് കെട്ടിടത്തിന്റെ ജനൽ കമ്പി പൊളിച്ചുമാറ്റി ഉള്ളിൽ അതിക്രമിച്ചുകടന്ന് മോട്ടോർ പമ്പ് അടക്കമുള്ള സാധനങ്ങൾ മോഷ്ടിച്ചതിന് ഒരാളെ വെച്ചൂച്ചിറ പൊലീസ് പിടികൂടി. എരുമേലി വടക്ക് കരിനിലം പുലിക്കുന്ന് കാവുങ്കൽ വീട്ടിൽ സി.മൂർത്തി (42)യാണ് പിടിയിലായത്. കഴിഞ്ഞമാസം 24 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഇയാളും ഭാര്യാസാഹോദരനായ ബാലമുരുകനും ചേർന്നാണ് വെച്ചൂച്ചിറ കുളമാങ്കുഴി ചേത്തയ്ക്കൽ ശശിധരന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ മോഷണം നടത്തിയത്. മോട്ടോർ പമ്പ്, ഗ്യാസ് അടുപ്പ്, വെട്ടുകത്തി, പാത്രങ്ങൾ, വാട്ടർ ടാങ്ക് എന്നിവയാണ് മോഷ്ടിച്ചത്. പൊലീസ് ഇൻസ്‌പെക്ടർ ജർലിൻ വി .സ്‌കറിയ, എ. എസ് .ഐ കൃഷ്ണൻ കുട്ടി, എസ് .സി .പി. ഓ സലിം, സുനിൽ, സി. പി. ഓ മാരായ രാഹുൽ, നെബു മുഹമ്മദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.