ചെങ്ങന്നൂർ: കാരാഴ്മ മഴപ്പഴത്തിയിൽ ഭദ്രാ- സരസ്വതി ക്ഷേത്രത്തിൽ കുംഭ അശ്വതി ഉത്സവം നാളെ നടക്കും. രാവിലെ കലശപൂജ, കലശാഭിഷേകം, നൂറുംപാലും , ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ഉലച്ചിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് എതിരേൽപ് എന്നിവ നടക്കും. തന്ത്രി അടിമുറ്റത്തു മഠം എ.ബി. ശ്രീകുമാർ ഭട്ടതിരി, മധുസൂദനൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.