തിരുവല്ല: പ്രവാസി വെൽഫെയർ ബോർഡിലേക്ക് അടയ്‌ക്കേണ്ട അംശാദായം ഇരട്ടിയായി വർദ്ധിപ്പിക്കാനുള്ള നീക്കത്തിലും സർക്കാരുകൾ പ്രവാസികളോട് തുടരുന്ന വിവേചനത്തിലും കേരള പ്രവാസി ജനത വെൽഫെയർ അസോസിയേഷൻ പ്രതിഷേധിച്ചു. വിദേശത്തേക്ക് മടങ്ങിപ്പോകുന്ന പ്രവാസികൾക്ക് എയർപോർട്ടിൽ നടത്തുന്ന ആർ.ടി.പി.സി.ആർ പരിശോധന സൗജന്യമാക്കണമെന്നും ക്ഷേമപെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജോസ് തോമ്പുംകുഴി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ ടി.തോമസ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ.കെ.ജയവർമ്മ മുഖ്യപ്രഭാഷണം നടത്തി. യൂസി വൈസ് പ്രസിഡന്റ് വി.ആർ.രാജേഷ്, ബ്ലോക്ക് മെമ്പർ ജിജി ജോൺ മാത്യു, ഷിബു മാത്യു എന്നിവർ പ്രസംഗിച്ചു.