പത്തനംതിട്ട: മദ്യപിച്ച് ബസോടിച്ച ഡ്രൈവറെ പത്തനംതിട്ട പൊലിസ് അറസ്റ്റുചെയ്തു.ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശി രാജേഷ് ( 35 )നെയാണ് അറസ്റ്റു ചെയ്തത്. ചെങ്ങന്നൂർ ,പത്തനംതിട്ട ,റാന്നി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് . പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ വൈകിട്ട് 4.30ന് പത്തനംതിട്ട സ്റ്റാൻഡിൽ എത്തി ബസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ചെങ്ങന്നൂരിൽ നിന്ന് പുറപ്പെട്ടപ്പോൾത്തന്നെ ബസ് അമിത വേഗതയിലായിരുന്നു. ബസിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ ധാരാളം യാത്രക്കാരുമുണ്ടായിരുന്നു. യാത്രക്കാർ ഭയന്നാണ് ബസിൽ ഇരുന്നത്.