1
പഴയ എഴുമറ്റൂരില ലക്ഷ്മി ടാക്കീസിന് സമീപം ഉടമ കൃഷ്ണകുമാർ

മല്ലപ്പള്ളി: താലൂക്കിലെ സിനിമ വ്യവസായം നിലച്ചിട്ട് പത്തു വർഷങ്ങൾ പിന്നിടുന്നു. പ്രദേശത്ത് ഉണ്ടായിരുന്നത് എട്ട് തീയറ്ററുകളാണ്. 2012ൽ എഴുമറ്റൂർ ലക്ഷ്മി ടാക്കീസ് ആയിരുന്നു അവസാനം നിറുത്തിയത്. ഇവിടെയിപ്പോൾ ഇന്റർ ലോക്ക് കട്ടയുടെ നിർമ്മാണം നടക്കുന്നുണ്ട്. 2000-ലാണ് തീയറ്ററുകൾ പൂട്ടി തുടങ്ങിയത് കുന്നന്താനം ജയയും, ചുങ്കപ്പാറ അഭിലാഷുമാണ് ആദ്യം പൂട്ടിയത്. ചുങ്കപ്പാറയിൽ തീയറ്റർ പൂട്ടി തീപ്പെട്ടി കമ്പിനി തുടങ്ങിയെങ്കിലും നഷ്ടം കാരണം കമ്പിനി പൂട്ടി. 2004ൽ കുളത്തൂർ അതുല്യയും, വൃന്ദാവനം പ്രമോദും പൂട്ടി. അതുല്യയുടെ കെട്ടിടം പൊളിച്ച് സ്ഥലത്ത് വീട് നിർമ്മിച്ചു. അഭിലാഷ് വളം ഡിപ്പോയുടെ ഗോഡൗൺ ആയി 2005ൽ വെണ്ണിക്കുളം ജവഹർ പൂട്ടി. ജവഹർ വർക്ക്ഷോപ്പായി പ്രവർത്തിച്ചു വരുന്നു. 2009മല്ലപ്പള്ളി മോഹന തീയറ്ററും പൂട്ടി, പല ബിസിനസുകളും പരീക്ഷിച്ച് പരാജയപ്പെട്ടപ്പോൾ തട്ടുകടയാക്കി. 2002 ടീവി സീരിയലുകളുടെ കടന്നുവരവ് താലൂക്കിലെ എട്ട് സി ക്ലാസ് തീയറ്ററുകൾ പൂട്ടിച്ചത്. പഞ്ചായത്ത് ലൈസൻസ് , ടിക്കറ്റ് അഡ്വാൻസ് സീലിംഗ് , വെണ്ണിക്കുളം, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നും പൊതുമരാമത്ത് ലൈസൻസ്, ഫയർ , ഇലക്ട്രിക്കൽ ഇൻ പെക്ട്രേറ്റർ, ഫിലിം ഡിവിഷൻ എന്നിവിടങ്ങളിൽ നിന്നുള്ള രേഖകൾ പ്രവർത്തനങ്ങൾക്കായി കരുതുക എന്നതും ചെറുകിടക്കാരായ ഉടമസ്ഥർക്ക് ബാദ്ധ്യതയായി മാറുകയും സാറ്റ്ലൈറ്റ് കൂടെ എത്തിയതോടെ താലൂക്കിലെ സിനിമ വ്യവസായത്തിന് തിരശീല വീണു.

കളക്ഷൻ കുറവും , ടെലിവിഷനിലെ സീരിയലുകളുടെ അതിപ്രസരണവും , വിതരണക്കാരുടെ ഇടപെടലുകളും , സർക്കാർ ഓഫീസുകളിലെ ഫീസ് നിരക്കുകളും തീയറ്റർ വ്യവസായത്തിൽ നിന്നും പിന്മാറുന്നതിന് കാരണമായി

കൃഷ്ണകുമാർ മുളപ്പോൺ

(എഴുമറ്റൂർ പഞ്ചായത്തംഗം)

എഴുമറ്റൂർലക്ഷ്മി ടാക്കീസ് ഉടമ

- പ്രദേശത്തുണ്ടായിരുന്നത് 8 തീയറ്ററുകൾ