daily
നെഹ്രു യുവ കേന്ദ്ര സംഘടിപ്പിച്ച ജില്ലാ യൂത്ത് കൺവൻഷൻ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

പത്തനംതിട്ട : യുവജനങ്ങളിലാണ് നാടിന്റെ പ്രതീക്ഷയെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. നെഹ്രു യുവ കേന്ദ്ര സംഘടിപ്പിച്ച ജില്ലാ യൂത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെഹ്രു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ പി.സന്ദീപ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ ടി.സക്കീർ ഹുസൈൻ മുഖ്യാതിഥിയായി. പത്തനംതിട്ട അസിസ്റ്റന്റ് കളക്ടർ സന്ദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. യുവജനക്ഷേമ ബോർഡ് ഓഫീസർ എസ്.ബി.ബീന, പത്തനംതിട്ട മുനിസിപ്പൽ കൗൺസിലർ സിന്ധു അനിൽ, നാഷണൽ യൂത്ത് വോളണ്ടിയർ വി. വിനീത് എന്നിവർ സംസാരിച്ചു. ജില്ലയിലെ ഏറ്റവും മികച്ച യൂത്ത് ക്ലബിനുള്ള അവാർഡ് ത്രീസ്റ്റാർ ആർട്ട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന് ഡെപ്യൂട്ടി സ്പീക്കർ സമ്മാനിച്ചു. ക്ലീൻ ഇന്ത്യ കാമ്പയിന്റെ ഭാഗമായി മികച്ച ക്ലബുകൾക്കുള്ള അവാർഡ് ബ്രദേഴ്‌സ് കലാസാംസ്‌കാരിക കേന്ദ്രം കൈതയ്ക്കൽ, ശ്രീചിത്തിര ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് മാരൂർപ്പാലം, യുവ ക്ലബ് മോതിരവയൽ എന്നിവയ്ക്ക് നൽകി. ജില്ലയിലെ മികച്ച ക്ലീൻ ഇന്ത്യ വോളണ്ടിയർമാർക്കുള്ള അവാർഡുകൾ എച്ച്.എച്ച്. റിയാസ്, ഗൗതം കൃഷ്ണ, ടി.എസ്. അനീഷ എന്നിവർ ഏറ്റുവാങ്ങി. ജില്ലാതല പ്രസംഗ വിജയികളെ പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ ടി.സക്കീർ ഹുസൈനും, ക്യാച്ച് ദ റെയിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ അസിസ്റ്റന്റ് കളക്ടർ സന്ദീപ് കുമാറും വിതരണം ചെയ്തു.