മല്ലപ്പള്ളി : പ്രശസ്ത ഭാഷ ഗവേഷകനും സാഹിത്യകാരനും സർക്കാരിന്റെ മുൻ ഔദ്യോഗിക ഭാഷ വിദഗ്ധനും ബാൽരാജ് സാഹിത്യ പുരസ്കാര ജേതാവുമായ ഡോ.എഴുമറ്റൂർ രാജരാജവർമ്മയ്ക്ക് ജന്മനാടായ എഴുമറ്റൂരിൽ ഇന്ന് വൈകിട്ട് 4ന് എഴുമറ്റൂർ എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ ആദരവും സ്വീകരണവും നല്കും. അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും.യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു അദ്ധ്യക്ഷത വഹിക്കും. ഫോക് ലോർ അക്കാദമി മുൻ വൈസ് ചെയർമാൻ പ്രൊഫ.കടമ്മനിട്ട വാസുദേവൻപിള്ള വിശിഷ്ടാതിഥിയായി പങ്കെടുക്കും.