കോന്നി: കേരളസ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോന്നി താഴം യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സി.പി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇ.പി.അയ്യപ്പൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എൻ.രാമചന്ദ്രൻ നായർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. യോഗത്തിൽ 75 വയസു പൂർത്തിയായ പെൻഷൻകാരെ പൊന്നാട അണിയിച്ചു ആദരിച്ചു. ഭാരവാഹികളായി പി.അയ്യപ്പൻ നായർ (പ്രസിഡന്റ് ) രാജശേഖരൻനായർ (സെക്രട്ടറി പി.ഇ.മാത്യു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.