 
തിരുവല്ല: എസ്.എൻ.ഡി.പി.യോഗം പടിഞ്ഞാറ്റുംചേരി 1880 -ാം ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠയും ധ്വജപ്രതിഷ്ഠാ സമർപ്പണവും നടത്തി. ക്ഷേത്രം തന്ത്രി ഷിബു തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്‌ഠാ കർമ്മം നിർവഹിച്ചു. യോഗം ഇൻസ്‌പെക്ടിങ് ഓഫീസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ ധ്വജപ്രതിഷ്ഠാ സമർപ്പണം നടത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അഖിൽ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ സന്ദേശം നൽകി. ശാഖാ സെക്രട്ടറി വി.ആർ.സുകുമാരൻ, കിഴക്കൻമുത്തൂർ ശാഖാ പ്രസിഡന്റ് പി.എസ്. ലാലൻ, രഞ്ജിത്ത് ആർ.പി, സുധ പയ്യമ്പള്ളിൽ, അനിൽ പുതുവേലിൽ, സുനിൽ കച്ചിറമറ്റം, സജികുമാർ എം.എസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ശ്രുതിലയ നൃത്ത വിദ്യാലയം അവതരിപ്പിച്ച നടനകേളിയും പാറയിൽ സിസ്റ്റേഴ്സ് അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും അരങ്ങേറി.