കോന്നി: ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ 8ന് കോന്നി പബ്ലിക്ക് ലൈബ്രറി ഹാളിൽ സ്നേഹഗാഥാ സ്ത്രീ സുരക്ഷാ സെമിനാർ നടക്കും.ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്യും.പബ്ലിക് ലൈബ്രറി പ്രസിഡന്റ് സലിൽ വയലത്തല അദ്ധ്യക്ഷത വഹിക്കും. തുളസിമണിയമ്മ, കെ.ജി.ഉദയകുമാർ, ലീന,എൻ.എസ്. മുരളീമോഹൻ, സഞ്ജു ജോർജ് തുടങ്ങിയവർ സംസാരിക്കും.