ചെങ്ങന്നൂർ: കാരയ്ക്കാട് പട്ടങ്ങാട് ഭദ്ര - ദുർഗാ ഭഗവതി ക്ഷേത്രത്തിലെ അശ്വതി മഹോത്സവം ഇന്ന്. പുലർച്ചെ അഞ്ചിന് ഗണപതിഹോമം. എട്ട് മുതൽ ഭാഗവതപാരായണം, നിറമാല, ശ്രീഭൂതബലി, ഉച്ചപൂജ. വൈകിട്ട് 5.30ന് ഭഗവതിസേവ. തുടർന്ന് ദീപാരാധന, ദീപക്കാഴ്ച. രാത്രി 8.30ന് പള്ളിവേട്ട, പള്ളിക്കുറുപ്പ്, ശയ്യാപൂജ, പള്ളിയുറക്കം. ക്ഷേത്രത്തിലെ ആറാട്ടുബലി നാളെ രാവിലെ എട്ടിന് നടക്കും. വൈകിട്ട് ആറിന് ആറാട്ട്. രാത്രി ഏഴിന് ദീപാരാധന. ഒൻപതിന് വടക്കുപുറത്ത് കളത്തിൽ വലിയഗുരുതി.