 
അടൂർ: പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെയും അടൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വർണാഭമായ ചടങ്ങുകളോടെ അടൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. പരേഡ് കമാൻഡറായ എസ്.കാശിനാഥിന്റെ നേതൃത്വത്തിൽ സെക്കൻഡ് ഇൻ കമാൻഡർ ശിവപ്രഭ, പ്ലറ്റൂൺ കമാൻഡർമാരായ സായ് കൃഷ്ണ, പൂർണിമ ഉണ്ണി എന്നിവർ പരേഡ് നയിച്ചു. അടൂർ എസ്.എച്ച്.ഒ റ്റി.ഡി. പ്രജീഷ്, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ്, വാർഡ് മെമ്പർമാരായ ആശാ ഷാജി, ലതാ ശശി, എസ്.പി.സി. എ.ഡി.എൻ ഒ പ്രോജക്ട് പത്തനംതിട്ട സുരേഷ് കുമാർ എന്നിവർ വിശിഷ്ടാതി ഥികളായിരുന്നു. അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സജി വർഗീസ്, ഹെഡ്മാസ്റ്റർ കെ.വിമൽ കുമാർ, പി.റ്റി.എ പ്രസിഡന്റ് ഹരിപ്രസാദ്, ഗാർഡിയൻ എസ്.പി.സി. പ്രസിഡന്റ് കെ.മധു, സി.പി. ഒ അമ്പിളി ഭാസ്കർ , പെരിങ്ങനാട് സ്കൂൾ പ്രിൻസിപ്പൽ കെ.സുധ, ഹെഡ്മിസ്ട്രസ് പി.വി. ജെസി, പി.റ്റി.എ പ്രസിഡന്റ് ജി.കൃഷ്ണകുമാർ, എസ്.എം.സി ചെയർമാൻ പഞ്ചാക്ഷരം വിജയകൃഷ്ണൻ, ഗാർഡിയൻ എസ് .പി.സി പ്രസിഡന്റ് വിനു ദിവാകരൻ, സി.പി. ഒ സിന്ധു മാധവൻ, അസി. സി.പി. ഒ മിനി കുമാരി എന്നിവർ നേതൃത്വം നൽകി.