അടൂർ: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന സൗജന്യ തൊഴിൽ പരിശീലന - ജന സേവനകേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് സിനിമാതാരം ഉണ്ണിമുകുന്ദൻ തിരുവല്ല പുല്ലാട്ട് നിർവഹിക്കും. പുല്ലാടുള്ള ശിവപാർവതി ബാലികാ സദനത്തോടനുബന്ധിച്ചുള്ള കമ്പ്യൂട്ടർ - തയ്യൽ പരിശീലന കേന്ദ്രം, ആലപ്പുഴ മണ്ണഞ്ചേരിയിലെ മത്സൃ സംസ്കരണ പരിശീലന കേന്ദ്രം,പാലക്കാട് ദാക്ഷായണി ബാലാശ്രമത്തോട് ചേർന്നുള്ള കമ്പ്യൂട്ടർ പരിശീലന കേന്ദ്രം, ഇ സേവാ കേന്ദ്രം എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനമാണ് പുല്ലാട് ശിവപാർവ്വതി ബാലികാസദനത്തിൽ നടക്കുക. വി.എച്ച്.പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി .ആർ. രാജശേഖരൻ, സംസ്ഥാന ഉപാദ്ധ്യക്ഷൻ വാസുദേവൻ നായർ, വി എച്ച് പിയുടെ മറ്റ് പ്രമുഖ കാര്യകർത്താക്കൾ എന്നിവർ പങ്കെടുക്കും.