അടൂർ : നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ വിളംബര റാലിയും സിഗ്നേച്ചർ കാമ്പയിനും സംഘടിപ്പിച്ചു. അടൂർ സി.ഡി.എസ് ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച റാലി ഗാന്ധിസ്മൃതി മൈതാനത്തിൽ അവസാനിച്ചു. റാലിയും സിഗ്നേച്ചർ കാമ്പയിനും അടൂർ നഗരസഭ ചെയർമാൻ ഡി.സജി ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ബാബു, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.അലാവുദീൻ, പൊതുമരാമത്തു സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു തുളസിധരക്കുറുപ്പ്, കൗൺസിലർമാരായ സുധ പത്മകുമാർ, ശോഭാ തോമസ്, അനിത ദേവി, രാജി ചെറിയാൻ, അപ്സര സനൽ, അനു വസന്തൻ, സി.ഡി.എസ് ചെയർപേഴ്സൺ വത്സല പ്രസന്നൻ, വൈസ് ചെയർപേഴ്സൺ ശശികല, സ്നേഹിത സ്റ്റാഫ്‌ ഗായത്രിദേവി, കമ്മ്യൂണിറ്റി കൗൺസിലർ ഉഷാകുമാരി, അക്കൗണ്ടന്റ് വിദ്യ, ചാർജ് ഓഫീസർ ഗീത, സി.ഡി.എസ്, എഡി.എസ്, അയൽക്കൂട്ട അംഗങ്ങൾ ഉൾപ്പടെ 350 പേർപങ്കെടുത്തു.