പള്ളിക്കൽ : ഇളംപള്ളിൽ ഹിരണ്യനല്ലൂർ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. 12ന് ആറാട്ടോടുകൂടി സമാപിക്കും. ദിവസവും രാവിലെ എട്ടിന് ഭാഗവതപാരായണം .9ന് ശ്രീഭൂതബലി, നവകപൂജ, നവകാഭിഷേകം ,രാത്രി 8.30ന് ശ്രീഭൂതബലി, 9ന് രാത്രി 9ന് ചാക്യാർകൂത്ത്, 10ന് രാത്രി 9ന് കരോക്കെ ഗാനമേള ,11ന് രാവിലെ 11ന് ഉത്സവബലി, 12ന് ഉത്സവബലിദർശനം, രാത്രി 7ന് സേവ, 9ന് നാടകം, 12ന് പള്ളിവേട്ട, 12ന് രാവിലെ 9 30ന് മൃത്യം ഞ്‌ജയഹോമം, വൈകിട്ട് 3ന് കെട്ടുകാഴ്ച, 4.30ന് എഴുന്നെള്ളത്ത്, 6.30ന് ആറാട്ട് എഴുന്നെള്ളത്ത്, 7ന് നാഗസ്വരക്കച്ചേരി ,9 30ന് സംഗീതസദസ്, 12.30ന് നൃത്തസംഗീത നാടകം, വെളുപ്പിന് 4ന് ആറാട്ട് തിരിച്ചുവരവ്, 4. 30ന് കൊടിയിറക്ക് .