cattle

പത്തനംതിട്ട : ക്ഷീര വികസനവകുപ്പ് നേതൃത്വത്തിൽ ജില്ലാ ക്ഷീരസംഗമം നാളെയും മറ്റന്നാളുമായി അടൂർ മാർത്തോമ യൂത്ത് സെന്ററിൽ നടക്കും.
നാളെ രാവിലെ എട്ടിന് പതാക ഉയർത്തൽ. മേലൂട് എസ്.എം ലോഡ്ജിന് സമീപം കന്നുകാലി പ്രദർശനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മനു അദ്ധ്യക്ഷത വഹിക്കും. തുടർന്ന്
ഡയറി ക്വിസ് നടക്കും. എട്ടിന് രാവിലെ 9.30ന് അടൂർ മാർത്തോമ്മ യൂത്ത് സെന്ററിൽ ക്ഷീര വികസന സെമിനാർ നടക്കും. ജോയിന്റ് ഡയറക്ടർ റാഫി പോൾ മോഡറേറ്ററായിരിക്കും.
11ന് നടക്കുന്ന സമ്മേളനം മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ഡയറക്ടർ വി.പി.സുരേഷ് കുമാർ ആമുഖപ്രഭാഷണം നടത്തും. മന്ത്രി വീണാജോർജ് മുഖ്യപ്രഭാഷണം നടത്തും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ മാത്യു ടി. തോമസ്, കെ.യു.ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് ക്ഷീരസംഘം പ്രതിനിധികളുമായുള്ള മുഖാമുഖം. ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു മോഡറേറ്ററായിരിക്കും. ക്ഷീരസംഗമം ജനറൽ കൺവീനർ എ.പി. ജയൻ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ.സിന്ധു, അസിസ്റ്റന്റ് ഡയറക്ടർ പി.അനിത എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.