
പത്തനംതിട്ട : കൊവിഡ് പരിശോധനയ്ക്ക് പല ലാബുകളും കൂടിയ നിരക്ക് ഈടാക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും സർക്കാർ നിർദേശം അനുസരിച്ചുളള പുതുക്കിയ നിരക്ക് മാത്രമേ ഈടാക്കാവു എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതാകുമാരി അറിയിച്ചു. ആർ.ടി.പി.സി.ആർ നിരക്ക് 500 രൂപയിൽ നിന്ന് 300 ആയും ആന്റിജൻ ടെസ്റ്റിന് 300 രൂപയിൽ നിന്ന് 100 രൂപയായും കുറച്ചു. നിലവിലെ കൊവിഡ് പരിശോധനാനിരക്ക് എല്ലാ സ്വകാര്യ ലാബുകളും പ്രദർശിപ്പിക്കേണ്ടതാണെന്നും ഡി.എം.ഒ അറിയിച്ചു.