ചെങ്ങന്നൂർ: പേരിശേരി പഴയാറ്റിൽ ദേവീക്ഷേത്രത്തിലെ നവാഹയജ്ഞം ഇന്ന് സമാപിക്കും. രാവിലെ 5.30ന് ഗണപതിഹോമം,6.30ന് ദേവീഭാഗവത പാരായണം,10ന് ഗായത്രി ഹോമം സമർപ്പണം,11ന് ധാരാഹോമം,11.15ന് അവഭൃഥമംഗല സ്‌നാനഘോഷയാത്ര, ഉച്ചയ്ക്ക് ഒന്നിന് സമൂഹസദ്യ, രാത്രി 7.30ന് കുത്തിയോട്ടപ്പാട്ടും ചുവടും.നാളെ രാവിലെ 9 മുതൽ നാരായണീയ പാരായണം,വൈകിട്ട് നാലിന് പഞ്ചാരിമേളം,രാത്രി 7.30ന് ഭക്തിഗാനസുധ. എട്ടിന് രാവിലെ 9ന് 101 കലം എതിരേൽപ്പ്, രാത്രി 9ന് ജീവിത എതിരേൽപ്പ്. തുടർന്ന് അൻപൊലി സമർപ്പണം.