dcc

പത്തനംതിട്ട : ലക്ഷ്യബോധത്തോടുകൂടിയള്ള പഠനമാണ് മികവാർന്ന വിജയത്തിന് അടിസ്ഥാനമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ജവഹർ ബാൽമഞ്ച് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മികവൊരുക്കം 2022 എസ്.എസ്.എൽ.സി പരീക്ഷാ മാർഗ്ഗനിർദ്ദേശ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജവഹർ ബാൽമഞ്ച് ജില്ലാ ചീഫ് കോഓർഡിനേറ്റർ ജയശ്രീ ജ്യോതിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഐക്യരാഷ്ട്ര സമിതി മുൻ ഡയറക്ടർ ജെ.എസ് അടൂർ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജില്ലാ കോഓർഡിനേറ്റർമാരായ ജോസ് പനച്ചക്കൽ, നഹാസ് പത്തനംതിട്ട, ശ്യാം എസ്. കോന്നി, ആൻസൻ തോമസ്, ഗീതാദേവി, ബിൻസി റ്റിറ്റോ, സാദ്ദിക്, ക്രിസ്റ്റി, അലൻ എന്നിവർ പ്രസംഗിച്ചു. പ്രീത് ചന്ദനപ്പള്ളി, ബിനു കെ. സാം എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.