തിരുവല്ല : മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'യുദ്ധം വേണ്ട, സമാധാനം മതി ' എന്ന ഒപ്പുശേഖരണ പ്രചാരണ പരിപാടി ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മഹിളാകോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അരുന്ധതി അശോക് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ അഡ്വ. സതീഷ് ചാത്തങ്കരി, കെ.പി.സി.സി സംസ്ഥാനസമിതി ജില്ലാചെയർമാൻ അഡ്വ.രാജേഷ് ചാത്തങ്കരി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി നെബു കോട്ടക്കൽ, അജി തമ്പാൻ, ഗാന്ധിദർശൻ നിയോജകമണ്ഡലം പ്രസിഡന്റ് ബൈജി ചെള്ളേട്ടു, മഹിളാകോൺഗ്രസ് ജില്ല ഭാരവാഹികളായ അഡ്വ.വിബിത ബാബു, സിന്ധുസുഭാഷ്, ഗ്രേസി മാത്യു, ലേഖാ പ്രദീപ്, റോഷിൻ ശർമ്മ എന്നിവർ പ്രസംഗിച്ചു.