
പത്തനംതിട്ട : മൂഴിയാർ, പുളിക്കീഴ്, വനിതാ പൊലീസ് സ്‌റ്റേഷൻ എന്നിവയുടെയും പത്തനംതിട്ട പൊലീസ് കൺട്രോൾ റൂമിന്റെയും പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉച്ചയ്ക്ക് 12 ന് ശിലാസ്ഥാപനം നിർവഹിക്കും. മൂഴിയാർ പൊലീസ് സ്റ്റേഷൻ തറക്കല്ലിടൽ ചടങ്ങിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും.