 
കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ വനിതാനേതൃസംഗമം യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിനീതാ അനിലിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ഹാളിൽ കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു
എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനത്തിൽ വനിതാസംഘത്തിന്റെ പ്രസക്തി വളരെ വലുതാണെന്നും വനിതാ സംഘശാക്തികരണമാണ് യോഗത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ മുഖ്യ പ്രഭാഷണം നടത്തി യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ രാകേഷ് , യുണിയൻ കൗൺസിലർ പ്രേംകുമാർ മുളമുട്ടിൽ വനിതാസംഘം യുണിയൻ ട്രഷറർ ഉഷാറെജി, വനിതാ സംഘം യൂണിയൻ സെക്രട്ടറി ബാംബി രവീന്ദ്രൻ , വനിതാസംഘം യുണിയൻ വൈസ് പ്രസിഡന്റ് . സുവർണ്ണാ വിജയൻ എന്നിവർ പ്രസംഗിച്ചു