പത്തനംതിട്ട: സംസ്ഥാന ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ് ഫൈനലിൽ തിരുവനന്തപുരവും എറണാകുളവും ഏറ്റുമുട്ടും. ഇന്ന് രാവിലെ 9.30നാണ് മത്സരം. ഇന്നലെ നടന്ന ആദ്യ സെമിയിൽ തിരുവനന്തപുരം പാലക്കാടിനെ (6-0) തോൽപ്പിച്ചു. രണ്ടാം സെമിയിൽ ആതിഥേയരായ പത്തനംതിട്ടയ്ക്ക് കാലിടറി. എറണാകുളത്തിനോട് (1- 0) പത്തനംതിട്ട പരാജയപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന സമാപന പമ്മേളനം ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. സ്പോർട്സ് കൗൺറ്റൽ ജില്ലാ പ്രസിഡന്റ് കെ. അനിൽ കുമാർ അദ്ധ്യക്ഷനാകും.