തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. ഇന്നലെ വൈകിട്ട് 5.35നും 6.05നും മദ്ധ്യേ തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. ക്ഷേത്രത്തിലെ സ്വർണ്ണധ്വജസ്തംഭത്തിന്റെ പഞ്ചവർഗത്തറയ്ക്ക് കഴിഞ്ഞ നവംബറിൽ മിന്നലേറ്റതിനാൽ സമീപം പ്രത്യേകമായി തയ്യാറാക്കിയ താൽക്കാലിക കൊടിമരത്തിലാണ് കൊടിയേറ്റ് നടന്നത്. വൈകിട്ട് കലാപരിപാടികളുടെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. ശ്രുതിലയസംഗമം, ഭക്തിഗാനമേള, മേജർസെറ്റ് കഥകളി എന്നിവ ഇന്നലെ അരങ്ങേറി. ഇന്ന് രാവിലെ 9ന് ഗോപൂജ, 5.30ന് സംഗീതസദസ്, എട്ടിന് നൃത്തനൃത്യങ്ങൾ, 9.30ന് ഭക്തിഗാനമേള, ഏഴിന് വൈകിട്ട് 6.30ന് തിരുവാതിര, ഏഴിന് നൃത്തനൃത്യങ്ങൾ, 9ന് കരോക്കെ ഗാനമേള, 12ന് കഥകളി. എട്ടിന് സംഗീതസദസ്, നടനവർഷിണി, 9.15ന് കരോക്കെ ഗാനമേള, 12ന് കഥകളി. ഒൻപതിന് സംഗീതസദസ്, നാട്യസംഗീതശില്പം, ഒന്നിന് കഥകളി. 10ന് ഓട്ടൻതുള്ളൽ, വയലിൻ ഫ്യൂഷൻ, ഭരതനാട്യം, സേവ, പഞ്ചാരിമേളം. 12ന് കഥകളി. 11ന് വൈകിട്ട് ഏഴിന് സാംസ്‌കാരിക സമ്മേളനം ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എട്ടിന് സേവ. ഒന്നിന് കഥകളി. 12ന് വൈകിട്ട് അഞ്ചിന് വഞ്ചിപ്പാട്ട്, 6.30മുതൽ സംഗീതസദസ്, 10.30ന് നൃത്തനാടകം. 13ന് സംഗീത സദസ്, രാത്രി ഒന്നിന് പള്ളിവേട്ട എഴുന്നെള്ളത്ത്. 14ന് വൈകിട്ട് 5.30ന് ആറാട്ടെഴുന്നെള്ളത്ത്, 6ന് നാഗസ്വര കച്ചേരി, രാത്രി 10ന് ബംഗളൂരു രവികിരണിന്റെ സംഗീതസദസ്. 10.30ന് ആറാട്ട് ഘോഷയാത്ര എന്നിവയാണ് പ്രധാന പരിപാടികൾ.