പന്തളം: മാങ്ങാ പറിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ ടെറസിൽ നിന്ന് കാൽ വഴുതി വീണ കുളനട പനങ്ങാട് മുട്ടാണി വടക്കേതിൽ മുരളിധരൻ (55) മരിച്ചു. കഴിഞ്ഞ 28 ന് വൈകിട്ട് ആറ് മണിയോടെ കുളനട ഇലക്ട്രിസിറ്റി ഒാഫീസിന് സമീപമുള്ള വിടിന്റെ ടെറസിൽ നിന്നാണ് വീണത്. ഗുരുതരപരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: മിനി. മകൻ: ആദർശ്