 
പത്തനംതിട്ട: നന്നുവക്കാട് മുളയ്ക്കൽ പെണ്ണമ്മ പാപ്പച്ചൻ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. മണ്ണാറക്കുളഞ്ഞി പാണ്ടിപ്പുറത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എം.സി. പാപ്പച്ചൻ. മക്കൾ: എം.പി. സോളമൻ (റിട്ട. അക്കൗണ്ട്‌സ് ഓഫീസർ ബി. എച്ച്. ഇ. എൽ, ചെന്നൈ), എം.പി.തോമസ്, എം.പി. ജോസഫ് (ബിസിനസ്), എലിസബേത്ത് കോശി , അഡ്വ. വർഗീസ് മുളയ്ക്കൽ (ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം), സുജ പാപ്പച്ചൻ , പരേതനായ എം.പി. ഏബ്രഹാം. മരുമക്കൾ: ഉതിമൂട് പുളിയോടിൽ ശാന്തി തോമസ്, കീക്കൊഴൂർ കണയ്ക്കതുണ്ടിയിൽ ലിസി ജോസഫ് , പുന്നയ്ക്കാട് കൊച്ചേത്ത് മലയിൽ ബിനു ഏബ്രഹാം, പൊടിയാടി ആലുമൂട്ടിൽ എബി വർഗീസ് , മല്ലശ്ശേരി കാഞ്ഞിരം നിൽക്കുന്നതിൽ ഷാജി ശമുവേൽ ,അടൂർ പീടികയിൽ പുത്തൻ വീട്ടിൽ പരേതനായ ചെറിയാൻ കോശി.