കോഴഞ്ചേരി : മാരാമണ്ണിൽ സമാന്തര പാലം പണി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, തോട്ടപ്പുഴശ്ശേരി, നാരങ്ങാനം മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മനുഷ്യപ്പാലം തീർത്ത് പ്രതിഷേധിച്ചു.
മാരാമൺ ജംഗ്ഷനിൽ നടന്ന യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു .തോട്ടപ്പുഴശ്ശേരി മണ്ഡലം പ്രസിഡന്റ് അനീഷ് അദ്ധ്യക്ഷത വഹിച്ചു. രാധാ ചന്ദ്രൻ, സോജി മെഴുവേലി,എൽസി ക്രിസ്റ്റഫർ, ലതാ ചന്ദ്രൻ, ജെ .സി മാത്യു, ജോസഫ് തോമസ്, ജിജി വർഗീസ്, സുനിത ഫിലിപ്പ്, റാണി കോശി, ജാസിം കുട്ടി, അബ്ദുൽ കലാം ആസാദ്, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. കോഴഞ്ചേരി ചന്ത കടവിൽ നദിക്ക് കുറുകെ മനുഷ്യ പാലം തീർത്ത പരിപാടിയിൽ കോഴഞ്ചേരി മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ. ശിവദാസൻനായർ ഉദ്ഘാടനം ചെയ്തു. രമേശ്, ജിജി ചെറിയാൻ, അനീഷ് , കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ജെറി മാത്യൂസാം, ലീബ ബിജി, സാലി ലാലു, ഷിബു കാഞ്ഞിക്കൽ, ഷാജി കുഴിവേലി, ഇരവിപേരൂർ സുനിൽ മറ്റം, ജോൺ ഫിലിപ്പോസ്, തോമസ് ജോൺ, അശോക് ഗോപിനാഥ്, അനീഷ് ചക്കുങ്കൽ, പ്രസാദ് കുട്ടി, ഹരീന്ദ്രൻ നായർ, സത്യൻ നായർ, സണ്ണി ചേക്കുളം, സജു കുളത്തിൽ, തുടങ്ങിവർ നേതൃത്വം നൽകി