06-anandaraj
കടവൂർ 145​ാം (നൂറ്റിനാല്പത്തിയഞ്ചാം) നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗം പുതുതായി പണി കഴിപ്പിച്ച ഓഫീസ്, പ്രാർത്ഥന ഹാളിന്റെ ഉദ്ഘാടനം മാവേലിക്കര ടി.കെ. മാധവൻ സ്മാരക എസ്.എൻ.ഡി.പി. യൂണിയൻ കൺവീനർ ഡോ. എ.വി. ആനന്ദ് രാജ് നിർവഹിക്കുന്നു

കടവൂർ: എസ്.എൻ.ഡി.പി യോഗം 145-ാം ശാഖാ പുതുതായി പണി കഴിപ്പിച്ച ഓഫീസ്, പ്രാർത്ഥന ഹാൾ എന്നിവയുടെ ഉദ്ഘാടനം മാവേലിക്കര ടി.കെ. മാധവൻ സ്മാരക എസ്.എൻ.ഡി.പി.യൂണിയൻ കൺവീനർ ഡോ.എ.വി. ആനന്ദ് രാജ് നിർവഹിച്ചു.ശാഖാ ആക്ടിംഗ് പ്രസിഡന്റ് ആർ.ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു.ടി.കെ. മാധവൻ സ്മാരക എസ്.എൻ.ഡി.പി. യൂണിയൻ ജോയിന്റ് കൺവീനേഴ്‌​സ് രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്രാ, ശാഖാ സെക്രട്ടറി സി. വിനോദ്, വനിതാ സംഘം ചെയർപേഴ്‌സൺ അമ്പിളി, വനിതാ സംഘം കൺവീനർ സുനി ബിജു, കമ്മിറ്റി അംഗങ്ങളായ വിനു ധർമരാജ്, സുരേഷ് പള്ളിക്കൽ, എസ്.സുരേന്ദ്രൻ, ധനഞ്ജയൻ,സുധാകരൻ, സൂരികുമാർ, ടി.ബാബു, ഭുവനേന്ദ്ര ബാബു,എസ്.വിനോദ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ.സുതൻ, സതീഷ് ബാബു, വിനീഷ് രാജ് എന്നിവർ പ്രസംഗിച്ചു.