 
പന്തളം: പന്തളം കെ.എസ്.ആർ.ടി.സി ഡിപ്പോ നിറുത്താനുള്ള നീക്കം നടക്കുന്നതിനെതിരെ ബി.ജെ.പി പന്തളം മണ്ഡലം പ്രസിഡന്റ് പി.എസ്.കൃഷ്ണകുമാർ, നഗരസഭാ സമിതി പ്രസിഡന്റ് വി.ഹരികുമാർ എന്നിവർ ഉപവാസ സമരം നടത്തി. പന്തളം കവലയിൽ നടന്ന ഏകദിന ഉപവാസം ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ വി.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ, സംസ്ഥാന സമിതിയംഗങ്ങളായ പന്തളം നഗരസഭാദ്ധ്യക്ഷ സുശീലാ സന്തോഷ്, ഐശ്വര്യ, ജില്ലാ വൈസ് പ്രസിഡന്റ് അജിത് പുല്ലാട്, സെക്രട്ടറി കെ.വി.പ്രഭ, മണ്ഡലം പ്രസിഡന്റ് പി.എസ്.കൃഷ്ണകമാർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് നിഥിൻ ശിവ എന്നിവർ പ്രസംഗിച്ചു.