കടമ്പനാട് : ഡി.വൈ.എഫ്.ഐ അടൂർ ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗവും കടമ്പനാട് കിഴക്ക് മേഖല സെക്രട്ടറിയുമായ തുവയൂർ തെക്ക് സുരേഷ് ഭവനിൽ സുനിൽ സുരേന്ദ്രന് (27) വെട്ടേറ്റു. ഇന്നലെ വൈകിട്ട് ആറിന് മലങ്കാവിലേക്ക് പോകുംവഴി മാഞ്ഞാലിൽ വച്ചാണ് രണ്ട് പേർ സുനിലിനെ ആക്രമിച്ചത്. ബൈക്ക് തടഞ്ഞു നിറുത്തിയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. പുറത്തും പരിക്കേറ്റ സുനിലിനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ഡി.വെ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം ശ്രീനി എസ്. മണ്ണടി പറഞ്ഞു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ സംഭവ സ്ഥലത്തെത്തിയിരുന്നു. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് പെട്രോളിംഗ് ഏർപ്പെടുത്തി.