റാന്നി : നിയോജകമണ്ഡലത്തിലെ മുഴുവൻ വില്ലേജുകളും ഹോട് സ്പോർട്ട് പട്ടികയിൽ ഉൾപ്പെടുത്തി പട്ടിക പുതുക്കാൻ തീരുമാനം. ഇതിനായി സർക്കാരിനോട് അഭ്യർത്ഥിക്കാൻ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ വിളിച്ചുചേർത്ത വനംവകുപ്പ് കൃഷിവകുപ്പ് കർഷകർ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ഹോട്ട്സ്പോട്ട് പട്ടികയിൽറാന്നി നിയോജക മണ്ഡലത്തിലെ വിട്ടുപോയ വില്ലേജുകളെ കൂടി ഉൾപ്പെടുത്തി പട്ടിക പുതുക്കാൻ വനം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി. കൊല്ലമുള, ചേത്തയ്ക്കൽ, പഴവങ്ങാടി , അങ്ങാടി , അത്തിക്കയം പെരുമ്പെട്ടി, അയിരൂർ, കോട്ടാങ്ങൽ , ചെറുകോൽ വില്ലേജുകളാണ് ആദ്യ ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടാതെ പോയത്. ഇതുകൂടെ പട്ടികയിൽ ഉൾപ്പെടുത്താൻ വനം വകുപ്പ്, സംസ്ഥാന സർക്കാർ വഴി കേന്ദ്ര സർക്കാരിന് അപേക്ഷ സമർപ്പിക്കും.

റാന്നി നിയോജക മണ്ഡലത്തിലെ വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ , പഞ്ചായത്ത് പ്രസിഡന്റുമാർ,വനംവകുപ്പിലേയും കൃഷി വകുപ്പിലേയും ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.