കോന്നി: സി.പി.ഐ മലയാലപ്പുഴ ടൗൺ ബ്രാഞ്ച് സമ്മേളനം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മലയാലപ്പുഴ ശശി ഉദ്ഘാടനം ചെയ്തു. മുതിർന്ന ബ്രാഞ്ച് അംഗം ടി.ആർ പരമേശ്വരൻ നായർ പതാക ഉയർത്തി. ശരത് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി സി.ജി പ്രദീപ് അംഗങ്ങളായ കെ.ജി രാധാകൃഷ്ണൻനായർ ബി.അനിൽ ലാൽ കെ.എ പ്രസാദ് എന്നിവർ പ്രസംഗിച്ചു.