അടൂർ : ക്ഷീര-വികസന വകുപ്പ് ജില്ലാതലത്തിൽ സംഘടിപ്പിച്ചിട്ടുള്ള ജില്ലാ ക്ഷീര സംഗമം സി.പി.ഐ ജില്ലാ സംഗമമാക്കി മാറ്റി യിരിക്കുകയാണെന്ന് യു.ഡി.എഫ് അടൂർ നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ആരോപിച്ചു. ഇന്നും നാളെയുമായി നടക്കുന്ന സി.പി.ഐയുടെ ക്ഷീരസംഗമം ബഹിഷ്കരിക്കാൻ യു.ഡി.എഫ് തീരുമാനിച്ചു. സമീപപ്രദേശങ്ങളിലെ കോൺഗ്രസ് ഭരിക്കുന്ന ക്ഷീര സംഘങ്ങളുടെ പ്രസിഡന്റുമാരെ പോലും അറിയിക്കാതെ, തിരുവനന്തപുരം മേഖലാ ക്ഷീര യൂണിയന്റെ ഈ മാസം നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സി.പി.ഐ നടത്തുന്ന ഇലക്ഷൻ സംഗമമാണ് ക്ഷീരസംഗമമെന്നും, ഇതിനു പണപ്പിരിവ് നടത്താൻ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, അധികാരികൾക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.