പത്തനംതിട്ട: കരുണയുടെ പ്രവൃത്തികളാണ് വ്യക്തിയെ ദൈവികഭാവം കൊണ്ടു നിറയ്ക്കുന്നതെന്ന് കേരള ജനവേദി സംസ്ഥാന പ്രസിഡന്റും വിവരാവകാശ പ്രവർത്തകനുമായ റഷീദ് ആനപ്പാറ അഭിപ്രായപ്പെട്ടു. റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെയും പഠനോപകരണങ്ങളുടെയും പത്താംഘട്ട വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ കാരുണ്യപ്രവൃത്തികൾ നമ്മെ ദൈവികമേഖലയിലേക്കുയർത്തുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശ്യാമള അദ്ധ്യക്ഷത വഹിച്ചു. തങ്കീ ഗോപാലൻ, സുനിൽ, ശശി, പൊന്നമ്മ, സരസ്വതി എന്നിവർ പ്രസംഗിച്ചു