1
1പതിനാലാം മൈൽ ജംഗ്ഷനിൽ ഒരുക്കങ്ങൾ നടത്തുന്ന മേലൂട് കരയുടെ കെട്ടുരുപ്പടി 2 കൊച്ചു കെട്ടുറപ്പ് ടി യേ ക്ഷേത്രത്തിൽ കളിപ്പിച്ചിട്ടുണ്ട് തിരികെ വീട്ടിലേക്ക് മടങ്ങുന്ന സഹോദരങ്ങളായ വിഷ്ണു വിഷ്ണുപ്രിയയുo

പെരിങ്ങനാട് : ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ കെട്ടുകാഴ്ചകൾ അണിനിരക്കുന്ന ഉത്സവമാണ് തൃശ്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലേത്. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് തവണയായി കെട്ടു ഉത്സവം നടക്കാതിരുന്നതിന്റെ കുറവുകൾ മറികടന്ന് ഈ വർഷത്തെ കെട്ടുത്സവം പൂർവാധികം വർണാഭമാക്കുന്നതിനുള്ള ഒരുക്കങ്ങൾ കരകളിൽ നടക്കുകയാണ്. 10കരകളാണ്. 10 കരക്കാർക്കും കെട്ടുരുപ്പടികൾ സ്വന്തമായിട്ടുണ്ട്. കെട്ടുരുപ്പടികൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ഉരിപ്പടി പുറത്തെടുത്ത് മിനുക്ക് പണികളും കെട്ടുകാഴ്ച്ചക്കായി ഒരുക്കിയെടുക്കുന്ന ജോലിയാണ് ഓരോ കരകളിലും നടക്കുന്നത്. ഒപ്പം നേർച്ചക്കാളകളേയും ഒരുക്കുന്നുണ്ട്. ചട്ടത്തിൽ കാളയുടെ രൂപം തയാറാക്കി കച്ചികെട്ടി അതിന് മുകളിൽ കമ്പിളിയും ചണച്ചാക്കും പൊതിഞ്ഞ് ചുവപ്പും വെള്ളയും നിറത്തിലുള്ള തുണി ചുറ്റി കഴുത്തിൽ ഓട്ട് മണികൾ കെട്ടിയ ശേഷം ഒമ്പതാം ഉത്സവ ദിവസം നന്ദികേശ ശിരസ് ഉറപ്പിച്ച് കെട്ടുരുപ്പടി ഒരുക്കം പൂർത്തിയാക്കും തുടർന്ന് 11ന് ഉച്ചയ്ക്ക് ഒന്നിന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് നിങ്ങും.ഇരട്ട ജീവിതയിലേറി എരുക്കും പൂമാല ചാർത്തി എത്തുന്ന മഹാദേവന് തിരുമുൽ കാഴ്ചയായിയാണ് കരക്കാർ കെട്ടുകാഴ്ച്ചകൾ എത്തിക്കുന്നത് .തെക്കുംമുറി, മുണ്ടപ്പള്ളി, ചെറുപുഞ്ച, പോത്തടി, കുന്നത്തുക്കര,, മലമേക്കര, കരുവാറ്റ , അമ്മ കണ്ടകര , മേലൂട്, മൂന്നാളം എന്നീ പത്ത് കരകളിൽ നിന്നും മണക്കാലയിൽ നിന്നും ഉളള കെട്ടുരുപ്പടികളും അഞ്ച് നേർച്ചക്കാളകളും ആറാട്ട് ദിവസം വൈകിട്ടോടെ ക്ഷേത്രത്തിൽ എത്തും. ഈ മാസം 11ന് വർണ കാഴ്ച ഒരുക്കി കെട്ടുരുപ്പടികൾ അണിനിരക്കുന്നതോടെ ദേശത്തിന്റെയാകെ ഒത്തൊരുമയുടെ ഉത്സവമായി തൃശ്ചേ ന്ദമംഗലം കെട്ടുകാഴ്ച മാറും. കൊടിയേറ്റു മുതൽ കെട്ടുത്സവം വരെ കുഞ്ഞൻ കെട്ടുകാളകളുമായി കുട്ടികൾ ക്ഷേത്രത്തിലെത്തി കളിപ്പിക്കുന്നത് ഇവിടുത്തെ പ്രത്യേകതയാണ്. ഗോ സമൃദ്ധിക്കായാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് വിശ്വാസം. കുട്ടികൾ തന്നെയോ രക്ഷകർത്താക്കളോ ആണ് ഇത്തരം കാളകളുടെ നിർമ്മിതിക്കു പിന്നിൽ. ക്ഷേത്രത്തിലെത്തുന്ന നൂറ് കണക്കിന് ഭക്തർക്ക് ഈ കാഴ്ച ആനന്ദദായകമാണ്.