പ്രമാടം : താഴൂർ ഭഗവതിക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം ഇന്ന് നടക്കും. വാഴമുട്ടം കിഴക്കേകരയുടെ ആഭിമുഖ്യത്തിലാണ് ഇത്തവണ ഉത്സവം. രാവിലെ ഏഴിന് ശയനപ്രദക്ഷിണം, എട്ടിന് ഭാഗവതപാരായണം, ഒൻപതിന് ശ്രീഭൂതബലി, വൈകിട്ട് നാലിന് ഘോഷയാത്ര, 6.30ന് ദീപാരാധന, രാത്രി 9.30ന് കോലം എഴുന്നെള്ളിപ്പ്, 11.45ന് വിളക്കിനെഴുന്നള്ളിപ്പ്, പുലർച്ചെ ഒന്നരയ്ക്ക് കോലം തുള്ളൽ.